ഹു​സൈ​ൻ സ​ഖാ​ഫി, ഷം​സു മാ​മ്പ, ഷ​ഫീ​ഖ് പൂ​ക്ക​യി​ൽ

ഐ.​സി.​എ​ഫ് മ​നാ​മ സെ​ന്‍ട്ര​ല്‍ മീ​ലാ​ദ് കാ​മ്പ​യി​ന്‍ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: ഐ.​സി.​എ​ഫ് മ​നാ​മ സെ​ന്‍ട്ര​ല്‍ മീ​ലാ​ദ് കാ​മ്പ​യി​ന്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. തി​രു​ന​ബി (സ ): ​ജീ​വി​തം ദ​ർ​ശ​നം എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മൗ​ലി​ദ് മ​ജ്‍ലി​സു​ക​ൾ, മ​ദ്ഹു റ​സൂ​ല്‍ സ​മ്മേ​ള​നം, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ക്കും.

സെ​പ്റ്റം​ബ​ര്‍ 20ന് ​ന​ട​ക്കു​ന്ന മ​ദ്ഹു റ​സൂ​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ഇ​ബ്രാ​ഹിം സ​ഖാ​ഫി താ​ത്തൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ഹു​സൈ​ന്‍ സ​ഖാ​ഫി (ചെ​യ​ര്‍മാ​ന്‍). ഖാ​സിം വ​യ​നാ​ട്, യൂ​സ​ഫ് അ​ഹ്സ​നി (വൈ​സ് ചെ​യ​ര്‍മാ​ന്‍),ശം​സു മാ​മ്പാ(​ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍), അ​സീ​സ് കാ​സ​ര്‍കോ​ട്, നാ​സ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ (ജോ. ​ക​ണ്‍വീ​ന​ര്‍), ഷ​ഫീ​ഖ് പൂ​ക്ക​യി​ല്‍ (ഫി​നാ​ന്‍സ് ക​ണ്‍വീ​ന​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - ICF Manama Central Milad Campaign Welcome Team formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.