മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ സംഘടിപ്പിച്ചു.
‘രക്തം നൽകൂ ജീവൻ നൽകൂ’ എന്ന സന്ദേശവുമായി കെ.പി.എഫ് ചാരിറ്റി വിങിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതം ആശംസിച്ചു.
കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ് മറിയം സാലീസ് ആശംസയും അറിയിച്ചു. ഇന്ത്യയും ബഹ്റൈനും നിലനിർത്തിവരുന്ന നല്ല ബന്ധത്തെക്കുറിച്ചും ഇന്ത്യൻ കമ്യൂണിറ്റി രക്ത ദാനത്തിന് നൽകി വരുന്ന സംഭാവനകൾ മഹത്തരമാണെന്നും അവർ പറഞ്ഞു.
കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി.സലീം, സുധീർ തിരുന്നിലത്ത് ,യു.കെ ബാലൻ, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ച യോഗത്തിന് ചാരിറ്റി കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു.
കെ.പി.എഫ് എക്സിക്യൂട്ടിവ് മെംബേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ ചേർന്ന് ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിൽ നൂറിനടുത്ത് ആളുകൾ രക്തം കൊടുത്തതായും എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെ.പി.എഫ് രക്തദാനം സംഘടിപ്പിക്കുമെന്നും അതിനിടയിൽ വരുന്ന അടിയന്തര രക്ത ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.