ഐ.​സി.​എ​ഫ് സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ

ദുരിതബാധിതർക്ക് സഹായവുമായി ഐ.സി.എഫ്

മ​നാ​മ: ഭൂ​ക​മ്പം നാ​ശം​വി​ത​ച്ച തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ബ​ഹ്‌​റൈ​ന്‍ ഐ.​സി.​എ​ഫി​ന്റെ സാ​ന്ത്വ​ന സ്പ​ർ​ശം. ഐ.​സി.​എ​ഫ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​ക​ളി​ലൂ​ടെ സ​മാ​ഹ​രി​ച്ച പു​തു​വ​സ്ത്ര​ങ്ങ​ള്‍, പു​ത​പ്പു​ക​ള്‍, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍, മ​റ്റു അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ തു​ര്‍ക്കി​യ, സി​റി​യ എം​ബ​സി​ക​ളി​ലെ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി. സി​റി​യ​ന്‍ അം​ബാ​സ​ഡ​ര്‍ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം, തു​ര്‍ക്കി​യ അം​ബാ​സ​ഡ​ര്‍ എ​സി​ൻ കാ​ക്കി​ൽ എ​ന്നി​വ​രെ നേ​രി​ല്‍ക​ണ്ട് ഐ.​സി.​എ​ഫി​ന്റെ ഐ​ക്യ​ദാ​ര്‍ഢ്യം അ​റി​യി​ച്ചു. കേ​ര​ള ജ​ന​ത ദു​രി​ത​ബാ​ധി​ത​രോ​ട് കാ​ണി​ക്കു​ന്ന ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും ഇ​രു​വ​രും ന​ന്ദി അ​റി​യി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ നേ​താ​ക്ക​ളാ​യ അ​ഡ്വ. എം.​സി. അ​ബ്ദു​ല്‍ക​രീം, നി​സാ​ര്‍ എ​ട​പ്പാ​ള്‍, നൗ​ഫ​ല്‍ മ​യ്യേ​രി, കെ.​പി. മു​സ്ത​ഫ ഹാ​ജി, സാ​ന്ത്വ​നം വ​ള​ന്റി​യ​ര്‍മാ​രാ​യ സാ​ഹി​ര്‍ ക​ണ്ണൂ​ര്‍, അ​സീ​സ് കാ​സ​ർ​കോ​ട്, മു​സ്ത​ഫ വ​ട​ക​ര, സാ​ദി​ഖ്‌ ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - ICF to help the affected people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.