മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കൊപ്പം അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. 500ലധികം തൊഴിലാളികൾ ഇന്ത്യൻ സ്‌കൂൾ ഈസാ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു.
സുബൈർ കണ്ണൂർ, ജവാദ് പാഷ എന്നിവർ സംഘാടക സമിതി കൺവീനർമാർ ആയിരുന്നു. തൊഴിലാളികളുടെ വടംവലി, റണ്ണിങ് റേസ്, കരോക്കെ ഗാനം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികളും നടന്നു. വിജയികൾക്ക് മെഡലുകൾ നൽകി. രുദ്രേഷ് കുമാർ സിങ് യോഗയെപ്പറ്റിയും കെ.എം. തോമസ് ചിരിയോഗയെപ്പറ്റിയും ക്ലാസ്സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.