െഎ.സി.ആർ.എഫ് സംഘടിപ്പിച്ച പ്രിൻസ് ഖലീഫ അനുസ്മരണ യോഗത്തിൽനിന്ന്
മനാമ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) അനുശോചിച്ചു. ഒാൺലൈനിൽ നടന്ന അനുശോചന യോഗത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, സെക്കൻഡ് സെക്രട്ടറി ശങ്കർ ശുക്ല എന്നിവർ പെങ്കടുത്തു.
പ്രിൻസ് ഖലീഫ ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ അദ്ദേഹം നിർണായക സംഭാവനകൾ നൽകിയെന്നും അംബാസഡർ അനുസ്മരിച്ചു. െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഉപദേശകൻ ഭഗ്വാൻ അസർപ്പോത, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. സെക്രട്ടറി പങ്കജ് നല്ലൂർ, സോമൻ ബേബി, വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.