മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ബഹ്‌റൈനിലെ ബൊഹ്‌റ കമ്യൂണിറ്റിയുടെ സഹകരണത്തോടെ നടത്തിയ ഈ വർഷത്തെ തേസ്റ്റ് ഖ്വഞ്ചേഴ്സ് പരിപാടി സമാപിച്ചു. കുടിവെള്ളത്തിെൻറ പ്രാധാന്യവും വേനൽക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 550ഒാളം തൊഴിലാളികളുള്ള ദിയാർ അൽ മുഹറഖിലെ പ്രോജക്ട് സ്ഥലത്താണ് ശനിയാഴ്ച കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തത്.
കഴിഞ്ഞ 12 ആഴ്ചകളിൽ ശനിയാഴ്ചതോറും വിവിധ വർക്സൈറ്റുകളിലെ തൊഴിലാളികൾക്ക് വെള്ളം, പഴം, ബിസ്കറ്റ്, മാസ്ക്, ആൻറി ബാക്ടീരിയൽ സോപ്പുകൾ, ബോധവത്കരണ െഫ്ലയറുകൾ എന്നിവ വിതരണം ചെയ്തു. ഈ വർഷം 2700ലധികം തൊഴിലാളികൾക്കാണ് ഇതിെൻറ പ്രയോജനം ലഭിച്ചത്.
ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, തേസ്റ്റ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ സുനിൽ കുമാർ, മുരളീകൃഷ്ണൻ, നാസർ മഞ്ചേരി, ക്ലിഫ്‌ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, സയ്യിദ് ഹനീഫ്, സുൽഫിഖർ അലി, ബോഹ്റ കമ്യൂണിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.