നിലവിൽ വൈദ്യുതി, വെള്ളം മീറ്ററും, കണഷ്കനുമുള്ള കെട്ടിടത്തിൽ പുതുതായി ഒരു വാടകക്കാരന് രണ്ട് രീതിയിൽ കണക്ഷൻ എടുക്കാൻ സാധിക്കും. bahrain.bh വഴി മൂവ്-ഇൻ കണക്ഷൻ അപേക്ഷ, സർവിസ് റീകണക്ഷൻ അപേക്ഷ എന്നിവയാണ് ഈ രണ്ട് മാർഗങ്ങൾ.
Move-in Request:
ഒരാളുടെ പേരിലുള്ള വൈദ്യുതി കണക്ഷൻ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്ന രീതിയാണിത്. പുതിയ അപേക്ഷകന്റെ പേരും മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങളും അപ്ഡേറ്റ് ചെയ്ത് പഴയ കണക്ഷൻ മാറ്റിയെടുക്കാൻ സാധിക്കും. നിലവിലുള്ള കസ്റ്റമറുടെ കുടിശ്ശിക പുതിയ അപേക്ഷകന്റെ പേരിലേക്ക് മാറ്റിയോ മാറ്റാതെയോ മൂവ് ഇൻ കണക്ഷൻ എടുക്കാനുള്ള സൗകര്യമുണ്ട്.
പുതിയ കണക്ഷൻ വ്യക്തിപരമാണോ കമേഴ്സ്യൽ ആണോ എന്ന് തിരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള വിവരങ്ങൾ അപേക്ഷയിൽ നൽകണം. ewa.bhൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കണം. അക്കൗണ്ട്, മീറ്റർ റീഡിങ്, പ്രോപ്പർട്ടി, ലാംഗ്വേജ്, കസ്റ്റമർ, പെയ്മെന്റ് എന്നീ വിഭാഗങ്ങളിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി എട്ടോളം രേഖകൾ സമർപ്പിക്കുകയും വേണം. ഐബാൻ, ഐ.ഡി കാർഡ്/പാസ്പോർട്ട്, ലീസ് രജിസ്ട്രേഷൻ രസീത്, ലീസ് കോൺട്രാക്ട്, ഇലക്ട്രിസിറ്റി മീറ്ററിന്റെ ഫോട്ടോ, ഇലക്ട്രിസിറ്റി മീറ്റർ റീഡിങ്ങിന്റെ ഫോട്ടോ, വാട്ടർ മീറ്ററിന്റെ ഫോട്ടോ, വാട്ടർ മീറ്റർ റീഡിങ്ങിന്റെ ഫോട്ടോ എന്നീ രേഖകൾ നിർബന്ധമായും സമർപ്പിക്കണം. താമസിക്കുന്ന കെട്ടിടം ഉടമയിൽനിന്ന് മറ്റൊരാൾ ഏറ്റെടുത്ത് നടത്തുന്നതാണെങ്കിൽ പവർ ഓഫ് അറ്റോർണി കോപ്പിയും സമർപ്പിക്കണം.
സ്കിപലിനോ വഴിയാണ് അപേക്ഷ നൽകുന്നതെങ്കിൽ ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശത്തിന് റിപ്ലൈ ഒപ്ഷൻ തിരഞ്ഞെടുത്ത് ഒറ്റ പി.ഡി.എഫ് ആയാണ് ഈ രേഖകൾ സമർപ്പിക്കേണ്ടത്.
തുടർന്ന് ഡെപ്പോസിറ്റ് തുക അടക്കാനുള്ള നിർദേശം ലഭിക്കും. ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡെപ്പോസിറ്റ് തുക അടക്കാം. ഇതിെന്റ രസീത് ഇമെയിൽ റിൈപ്ല ആയി ഇലക്ട്രിസിറ്റി ഓഫിസിലേക്ക് അയക്കണം. ഡെപ്പോസിറ്റ് തുക സ്വീകരിച്ചതിന് തെളിവായി മുമ്പ് ഡെപ്പോസിറ്റ് ബോണ്ട് നൽകുമായിരുന്നു. ഇപ്പോൾ അത് നിർത്തലാക്കിയിരിക്കുകയാണ്. അതിനാൽ, ഡെപ്പോസിറ്റ് തുക അടച്ചതിെന്റ രസീത് സൂക്ഷിച്ചുവെക്കണം.
അപേക്ഷ അംഗീകരിച്ചാൽ ഡയറക്ട് ഡെബിറ്റ് ട്രാൻസ്ഫറിനുള്ള ഫോറം അയച്ചുതരും. ഇത് പൂരിപ്പിച്ച് ബാങ്കിൽ നൽകിയ അതേ ഒപ്പ് സഹിതം തിരികെ അയക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വ്യക്തിപരമായ വിവരങ്ങൾ എന്നിവ ഇതിൽ നൽകണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇലക്ട്രിസിറ്റി അധികൃതർ ബാങ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ്. നിലവിലുള്ള കണക്ഷൻ വിച്ഛേദിച്ച് പുതിയ കണക്ഷൻ എടുക്കുകയാണെങ്കിൽ സർവിസ് റീകണക്ഷൻ റിക്വസ്റ്റാണ് നൽകേണ്ടത്. അതിനും മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. വൈദ്യുതി കണക്ഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നാളെ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.