മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത് വിങ് ഉദ്ഘാടനവും ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു.
ഡോ. റുബീന ആരോഗ്യ ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് വിങ് ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര നിർവഹിച്ചു.
നൂറിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സൗജന്യ ചെക്കപ്പും തുടർ ചെക്കപ്പിന് സൗജന്യ നിരക്കിലുള്ള കൂപ്പണും നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ. അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പള്ളി, കോഴിക്കോട് ജില്ല സെക്രട്ടറി സി.എം. കുഞ്ഞബ്ദുല്ല, ഐ.എം.സി പ്രതിനിധി ആൽബിൻ ജോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഹെൽത്ത് വിങ് ചെയർമാൻ സിദ്ദീഖ് എം.കെ, കൺവീനർ ഉമ്മർ സി.പി, മുസ്തഫ കെ, സമീർ വി.എം, എം.എ റഹ്മാൻ, ഉസ്മാൻ ടിപ് ടോപ്, ഫസലുറഹ്മാൻ, നിസാർ മാവിലി, സാജിർ സി.ടി.കെ, സജീർ സി.കെ, നാസിർ ഉറുതോടി, താജുദ്ദീൻ സഫീർ കെ.പി, റസാഖ് എ.എ, റസാഖ് മണിയൂർ, ലേഡീസ് വിങ് ജനറൽ സെക്രട്ടറി ജസ്ന സുഹൈൽ മറ്റ് ലേഡീസ് വിങ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സിദ്ദീഖ് എം.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞമ്മദ് വി.പി ഖിറാഅത്ത് നടത്തി. ടി.ടി. അഷ്റഫ് സ്വാഗതവും റഫീഖ് കുന്നത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.