വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം

സൗഹൃദക്കൂട്ടായ്മകളായി ഇഫ്താർ സംഗമങ്ങൾ; വടകര സഹൃദയ വേദി

മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഉമ്മൽഹസം ബാങ്കോക്ക് റസ്റ്റാറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ സഹൃദയ വേദി പ്രസിഡന്റ് ആർ. പവിത്രൻ അധ്യക്ഷത വഹിച്ചു. റഷീദ് മാഹി ഇഫ്താർ സന്ദേശം നൽകി. ലോക കേരളസഭ അംഗം ഷാജി മൂതല, ഷംസുദ്ദീൻ വെള്ളികുളങ്ങര, ലത്തീഫ് ആയഞ്ചേരി, രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു.

വി.പി. രഞ്ജിത്ത്, എം.പി. വിനീഷ്, സുരേഷ് മണ്ടോടി, സി.കെ. അഹമ്മദ്, ഷാജി വളയം, എം.സി. പവിത്രൻ, പ്രകാശ് കുമാർ വെള്ളികുളങ്ങര, ശിവകുമാർ കൊല്ലറോത്ത്, വിജയൻ കാവിൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം. ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.പി. അഷറഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Iftar gatherings as friendly groups; Vadakara Shradaya Vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.