മനാമ: നോമ്പനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങൾക്ക് ഇഫ്താർ വിഭവങ്ങളൊരുക്കി സീറോ മലബാർ സൊസൈറ്റി. സിത്ര ഏരിയയിലെ തിരഞ്ഞെടുക്കപ്പെട്ട ലേബർ ക്യാമ്പിലാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്തത്. ഇത്തരം പുണ്യകർമങ്ങളിലൂടെ സീറോ മലബാർ സൊസൈറ്റി മഹത്തായ മാനവിക ചിന്തയും മതസൗഹാർദവുമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് എച്ച്.ആർ മാനേജർ സുനീഷ് പറഞ്ഞു.
പ്രസിഡൻറ് ചാൾസ് ആലുക്ക ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ, ഭാരവാഹികളായ മോൻസി മാത്യു, ജോജി വർക്കി എന്നിവര്‍ സംസാരിച്ചു. ഇഫ്താർ മീറ്റ് കൺവീനർ ജെയിംസ് മാത്യു സ്വാഗതവും വൈസ് പ്രസിഡൻറ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.