മനാമ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്സ് (ഐ.ഐ.പി.എ) 21ാം വാർഷികാഘോഷം ഈമാസം 27ന് കൾച്ചറൽ ഹാളിൽ നടക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് ആഘോഷം. വിദ്യാർഥികളുടെയും ക്രിയേറ്റിവ് ഗ്രൂപ്പിന്റെയും കലാ പ്രകടനങ്ങളുമുണ്ടാകുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അമ്പിളിക്കുട്ടൻ അറിയിച്ചു.
ആഘോഷത്തിൽ സമകാലിക നൃത്തശൈലിയിൽ ഐ.ഐ.പി.എ ക്രിയേറ്റിവ് ഗ്രൂപ്പായ ടീം ഭവഹര അവതരിപ്പിക്കുന്ന ഇംഗ്ലീഷ് നൃത്ത നാടകമായ ‘ഭയപ്രസ്താവ്’ അരങ്ങേറും. പ്രഗല്ഭ അക്കാദമിഷ്യനും കലാകാരിയും ടീം ഭവഹരയുടെ സ്ഥാപകയുമായ ഡോ. നിധി എസ്. മേനോൻ സംവിധാനം ചെയ്യുന്ന ‘ഭയപ്രസ്താവ്’ ആവാസവ്യവസ്ഥയുടെ ദുർബലമായ സന്തുലിതാവസ്ഥയിൽ മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ വിനാശകരമായ ആഘാതം പരിശോധിക്കുന്ന ചിന്തോദ്ദീപകമായ സൃഷ്ടിയാണ്.
ഉയർന്ന നിലവാരമുള്ള സംഗീത -കലാ വിദ്യാഭ്യാസം നൽകുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരമ്പരാഗത കലാരൂപങ്ങളിൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ 2003ൽ സ്ഥാപിതമായ ഐ.ഐ.പി.എ എപ്പോഴും മുൻപന്തിയിലാണ്.
വോക്കൽ മ്യൂസിക് കർണാടിക് ആൻഡ് ഹിന്ദുസ്ഥാനി, വയലിൻ, കീബോർഡ്, ഗിറ്റാർ, പിയാനോ, മൃദംഗം, യുക്കലെലെ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, ഡ്രോയിങ് ആൻഡ് പെയിന്റിങ്, സമകാലിക കലകൾ, തിയറ്റർ ആർട്സ് തുടങ്ങിയവയിൽ ക്ലാസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.