അ​റാ​ദി​ൽ റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്നു

റോഡരികിലെ അനധികൃത നിർമാണം നീക്കി

മ​നാ​മ: അ​റാ​ദി​ൽ റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി നീ​ക്കി. കോ​ട​തി ഉ​ത്ത​ര​വി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

അ​ന​ധി​കൃ​ത നി​ർ​മാ​ണം നീ​ക്കം​ചെ​യ്യാ​ൻ ചി​ല ഉ​ട​മ​ക​ൾ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ വൈ​ദ്യു​തി ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ നീ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ബ്ലോ​ക്ക് 241ലെ ​ഒ​രു പൊ​തു​റോ​ഡ്​ ന​ന്നാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​വ​ന​മ​ന്ത്രാ​ല​യ​ത്തി​​െൻറ പു​തി​യ ഭ​വ​ന​പ​ദ്ധ​തി​യോ​ട്​ ചേ​ർ​ന്നു​ള്ള​താ​ണ്​ ഇൗ ​റോ​ഡ്. എ​ന്നാ​ൽ, നി​യ​മം ലം​ഘി​ച്ചു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഉ​ട​മ​ക​ൾ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഭ​വ​ന​മ​ന്ത്രാ​ല​യ​വും പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​വും മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​​തേ​ത്തു​ട​ർ​ന്നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി കോ​ട​തി മു​ഖേ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​തു​റോ​ഡ്​ കൈ​യേ​റ്റം, കെ​ട്ടി​ട നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ പൗ​ര​ൻ​മാ​രോ​ടും പ്ര​വാ​സി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Illegal construction on the roadside has been removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.