മനാമ: ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ ബി.എം.സി ഗ്രാൻഡ് ഇഫ്താർ വിത്ത് വർക്കേഴ്സ് എന്ന പേരിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നായി മൂന്നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.
ചീഫ് കോഓഡിനേറ്റർ അബ്ദുൽസലാം മഗ് രിബ് ബാങ്ക് വിളിച്ചു. പരിപാടിയുടെ അധ്യക്ഷനും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം ആശംസിച്ചു. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ റമദാൻ പ്രഭാഷണം നടത്തി. അൽ ഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഡോ. ശരത് ചന്ദ്രൻ, ബഹ്റൈനി സാമൂഹികപ്രവർത്തക ഫാത്തിമ, ബി.എം.സി ഗ്രാൻഡ് ഇഫ്താർ വിത്ത് വർക്കേഴ്സിന്റെ ചീഫ് പേട്രൺ നൈന മുഹമ്മദ് അലി തുടങ്ങിയവർക്ക് ഫ്രാൻസിസ് കൈതാരത്ത് മെമന്റോ നൽകി. തുടർന്ന് സാമൂഹിക പ്രവർത്തക ഫാത്തിമ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഷീർ അമ്പലായി, ബഹ്റൈനി സാമൂഹിക പ്രവർത്തക ഹുസ്നിയ കരീമി എന്നിവരും സംസാരിച്ചു. അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.