മനാമ: ബഹ്റൈനിൽ മതിയായ രേഖകളില്ലാതെ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് വെള്ളിയാഴ്ച തുടക്കമാകും. സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ 2000ത്തോളം പേർക്ക് വെള്ളിയാഴ്ച വാക്സിൻ നൽകും.
ഇന്ത്യൻ പ്രവാസികളിൽ വാക്സിൻ എടുക്കാൻ ശേഷിക്കുന്നവരെ കണ്ടെത്താൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ നടപടി ആരംഭിച്ചിരുന്നു. ഗൂഗ്ൾ ഫോം വഴി രജിസ്ട്രേഷൻ നടത്തിയവരെയാണ് ഇന്നത്തെ വാക്സിനേഷന് തെരഞ്ഞെടുത്തിരിക്കുന്നത്. ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.െഎ കൗൺസിൽ, ഇന്ത്യൻ ക്ലബ്, െഎ.സി.ആർ.എഫ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യൻ എംബസി ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
വാക്സിൻ സ്വീകരിക്കാൻ സമയം നിശ്ചയിച്ച് കിട്ടിയവർ കൃത്യസമയത്ത് തന്നെ എത്തണമെന്ന് അധികൃതർ ഒാർമിപ്പിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് ആറ് വരെയാണ് വാക്സിനേഷൻ സമയം. കുത്തിവെപ്പിന് എത്തുന്നവർ കാലാവധി ഉള്ളതോ കഴിഞ്ഞതോ ആയ ഏതെങ്കിലും രേഖയും കൈവശം കരുതണം.
മതിയായ രേഖകൾ ഇല്ലാത്തതിനാൽ നിരവധി പേർക്ക് സാധിച്ചിരുന്നില്ല. ഇവർക്കും വാക്സിൻ ലഭ്യമാക്കാൻ നടപടി വേണമെന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി സഹായവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.