മനാമ: ബഹ്റൈൻ പ്രതിഭ ഹെൽത്ത് ക്ലബിന്റെ ഉദ്ഘാടനം രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ നിർവഹിച്ചു.
വർത്തമാന കാലഘട്ടത്തിൽ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസി സഹോദരങ്ങളുടെ ആരോഗ്യസംരക്ഷണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നിലവിൽ പരിശീലനം നടത്തിവരുന്നത്.
പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, ആക്ടിങ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി എന്നിവർ ആശംസ നേർന്നു.
ട്രെയിനർ നജീബ് മീരാൻ പരിപാടി വിശദീകരിച്ചു. 20 മിനിറ്റ് ദൈർഘ്യമുള്ള പരിശീലനത്തിൽ എയ്റോബിക്സ്, ശ്വസന വ്യായാമം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിഭ ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ക്ലബ് കോഓഡിനേറ്റർ പ്രദീപൻ വടവന്നൂർ സ്വാഗതവും സെൻട്രൽ മാർക്കറ്റ് യൂനിറ്റ് സെക്രട്ടറി നുബിൻ അൻസാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.