മനാമ: കെ.എം.സി.സി ബഹ്റൈൻ കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രതീക്ഷ 2024 സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എം.ൽ.എ, എ.കെ.എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
2024-25 വർഷത്തേക്കുള്ള കർമപദ്ധതി മുസ്തഫ സുങ്കതകട്ട അവതരിപ്പിച്ചു. ജില്ല കമ്മിറ്റി മെംബർമാരുടെ 10,+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് കാസർകോട് ജില്ല കെ.എം.സി.സി പ്രവർത്തകർക്കുള്ള ഡിസ്കൗണ്ട് കാർഡിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു. ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ബിസിനസ് അവാർഡ്, ഖലീൽ സ്പെക്ട്രത്തിന് എ.കെ.എം. അഷ്റഫ് എം.എൽ.എ നൽകി. സാമൂഹിക, സാംസ്കാരിക ചാരിറ്റി മേഖലയിൽ തിളങ്ങിനിൽക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. ലത്തീഫ് ഉപ്പള, റിയാസ് കാസ അറേബ്യ, അബ്ദുൽ റസാഖ് ഹാജി, ഷാഫി പാറക്കട്ട, സലീം തളങ്കര, റഹീം ബാവ കുഞ്ഞ്, ഷംസു ചിക്കറ്റ് അറേബ്യ, കലന്തർ, യൂസുഫ് ഉപ്പള, പി.കെ. ഹനീഫ് തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സമസ്ത ബഹ്റൈൻ ജന. സെക്രട്ടറി അബ്ദുൽ വാഹിദ്, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാഫി പാറക്കട്ട, സലിം തളങ്കര തുടങ്ങിയവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ അബ്ദുള്ള പുത്തൂർ, കാദർ പൊവ്വൽ, ഖലീൽ ചെമ്നാട്, ഫാഹിസ് തളങ്കര, മഹറൂഫ് തൃക്കരിപ്പൂർ, സലിം കാഞ്ഞങ്ങാട്, റിയാസ് കാഞ്ഞങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി റിയാസ് പട്ട്ള സ്വാഗതവും ട്രഷറർ അച്ചു പൊവ്വൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.