മനാമ: ബഹ്റൈൻ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മനാമ കെ.എം.സി.സി ഹാളിൽ നടന്നു. സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ കലാപ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. സൗത്ത് സോൺ വൈസ് പ്രസിഡന്റ് അസീസ് വെട്ടിക്കാട്ടിരി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽവെച്ച് ‘സീതി സാഹിബ് എജുക്കേഷൻ എക്സലൻസി’ പുരസ്കാരം നൽകി ആദരിച്ചു.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ, സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, സൗത്ത് സോൺ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ എന്നിവർ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാഫി പാറക്കട്ട, സലിം തളങ്കര, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ഉസ്മാൻ ടിപ് ടോപ്, സെക്രട്ടറിമാർ എം.എ. റഹ്മാൻ, ഷരീഫ് വില്യാപ്പള്ളി, റഫീഖ് തോട്ടക്കര, കെ.കെ.സി മുനീർ, ഷാജഹാൻ, റിയാദ് കെ.എം.സി.സി കൊല്ലം ജില്ല കമ്മിറ്റി ട്രഷറർ ഷാജഹാൻ, ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡന്റ് ജലീൽ മല്ലപിള്ളി തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി സൗത്ത് സോൺ ഭാരവാഹികളായ അൻസിഫ് കൊടുങ്ങല്ലൂർ, ഉമ്മർ അബ്ദുല്ല എറണാകുളം, സുലൈമാൻ ആറ്റൂർ, മുനീർ അകലാട്, നസീബ് കൊച്ചിക്കാരൻ, ഇബ്രാഹിം എരുമേലി, ആദം മുഹമ്മദ്, ഷെഫീഖ് അവിയൂർ, ഹമീദ് ആദൂർ, യൂസഫ് വടുതല, സൗത്ത് സോൺ വനിതാ നേതാക്കളായ സബിത അബ്ദുൽഖാദർ,സുനിത ഷംസ്, റെജീന അനസ്, നസീമ മനാഫ്, ഫസീല എന്നിവർ നേതൃത്വം നൽകി.
മാസിൽ പട്ടാമ്പി, റെജീന ഇസ്മായിൽ എന്നിവർ അവതാരകരായിരുന്നു. ജനറൽ സെക്രട്ടറി റാഷിദ് അവിയൂർ സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.