മനാമ: ശൂരനാട് കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം എക്കർ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. ശൂരനാട് കൂട്ടായ്മയിലെ അംഗങ്ങൾക്കൊപ്പം ക്യാമ്പിലെ 50ൽപരം ജീവനക്കാർ കേക്ക് മുറിച്ചും പായസം വിതരണം നടത്തിയും സന്തോഷം പങ്കുവെച്ചു.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. ശൂരനാട് കൂട്ടായ്മയുടെ എല്ലാ ആഘോഷങ്ങളും ലേബർ ക്യാമ്പുകളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂട്ടായ്മ ജനറൽ സെക്രട്ടറി അൻവർ ശൂരനാടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടിവ് ഭാരവാഹികളായ പ്രദീപ് കുമാർ, പ്രകാശ്, അരവിന്ദ്, അഭിലാഷ്, സതീഷ് ചന്ദ്രൻ, രാജീവ്, അനന്തു അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പ്രതീക് പരിപാടികൾ കോഓഡിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.