മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും മധുര വിതരണമുണ്ടായിരുന്നു. ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ചടങ്ങുകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.