എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യ ചത്വരം പരിപാടിയുടെ പ്രചാരണ കൺവെൻഷൻ 

സ്വാതന്ത്ര്യ ചത്വരം പ്രചാരണ കൺവെൻഷൻ

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് വർഷംതോറും കേരളത്തിനകത്തും പുറത്തും നടത്തിവരാറുള്ള സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി 'സ്വാതന്ത്ര്യ ചത്വരം' എന്ന ശീർഷകത്തിൽ പൊതുപരിപാടി സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 19ന് രാത്രി എട്ടിന് സമസ്ത കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഒരുക്കിയ പ്രചാരണ കൺവെൻഷനിൽ സമസ്ത കേന്ദ്ര, ഏരിയ ഭാരവാഹികൾ, വിഖായ മെംബർമാർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ പോസ്റ്റർ പ്രകാശനവും നടത്തി.

Tags:    
News Summary - Independence Square campaign convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.