മനാമ: ഇന്ത്യ-ബഹ്റൈൻ ഉന്നതതല ജോയൻറ് കമീഷെൻറ (എച്ച്.ജെ.സി) മൂന്നാമത് യോഗം ന്യൂഡൽഹിയിൽ ചേർന്നു.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സംയുക്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
ഉൗർജം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, പ്രതിരോധം, ഡിജിറ്റൽ മേഖല എന്നിവയിൽ സഹകരണം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം ഇരുവരും എടുത്തുപറയുകയും ചെയ്തു.
യോഗത്തിൽ പെങ്കടുക്കുന്നതിന് ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സംഘവും ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ എത്തിയത്.ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ന്യൂഡൽഹിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.