മനാമ: ഇന്ത്യൻ ട്രേഡ് പ്രമോഷൻ കൗൺസിലും ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഭക്ഷണ-പാനീയ രംഗത്തെ ബിസിനസ് പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്ത്യ-ഗൾഫ് ബയർ സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നു.
തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 4.30 വരെ മനാമ ഹോട്ടൽ ഇന്‍റർകോണ്ടിനന്‍റിലാണ് പരിപാടി. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മീറ്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കാരും ബഹ്റൈനിലെ പ്രമുഖ ഇറക്കുമതിക്കാരും വിതരണക്കാരും വ്യാപാരികളും മീറ്റിൽ പങ്കെടുക്കും. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കാർ തങ്ങളുടെ വ്യത്യസ്തങ്ങളായ ഉൽപന്നങ്ങൾ മീറ്റിൽ അവതരിപ്പിക്കും.
ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ചായ, കാപ്പി, തനത് മധുരപലഹാരങ്ങൾ, ബേക്കറി, ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യോൽപന്നങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ, ആൽക്കഹോൾ ഇതര പാനീയങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, റെഡി ടു കുക്ക് ഭക്ഷണങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ തുടങ്ങിയവയാണ് മീറ്റിൽ പരിചയപ്പെടുത്തുന്ന വിവിധ ഉൽപന്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.