മനാമ: ഇന്ത്യൻ പ്രവാസികളുടെ വിവിധ പരാതികൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ എംബസി വെർച്വൽ ഒാപൺ ഹൗസ് സംഘടിപ്പിച്ചു. തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും കോൺസുലാർ സംബന്ധമായ വിഷയങ്ങളും ഒാപൺഹൗസിൽ പരിഗണനക്ക് വന്നു. ചില പരാതികൾക്ക് പരിഹാരം കാണുകയും മറ്റുള്ളവ തുടർ നടപടികൾക്കായി മാറ്റിവെക്കുകയും ചെയ്തു.
ഇന്ത്യയിലെ അവസരങ്ങൾ അറിയാനും പ്രവാസികളുടെ സംശയ നിവാരണങ്ങൾക്കുമായി വിദേശകാര്യ മന്ത്രാലയം േഗ്ലാബൽ പ്രവാസി രിഷ്ത എന്ന പേരിൽ പോർട്ടൽ (http://pravasirishta.gov.in) ആരംഭിച്ച വിവരം അംബാസഡർ അറിയിച്ചു. വെബ്സൈറ്റിലെ ഫീഡ്ബാക്ക് ഫോമിൽ പ്രതികരണം അറിയിക്കാൻ ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്റൈന് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യക്ക് ഒാക്സിജനും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകാൻ തീരുമാനിച്ചതിന് രാജാവ് ഹമദ് ബിൻ ഇൗ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അദ്ദേഹം നന്ദി പറഞ്ഞു.
ബഹ്റൈെൻറ കോവിഡ് നിയമങ്ങൾ പാലിക്കാനും കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു. പ്രയാസപ്പെടുന്നവരുടെ സഹായത്തിനെത്തുന്ന ഇന്ത്യൻ അസോസിയേഷനുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.