ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ നി​യ​മ​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​​ജേ​ക്ക​ബ്​ നി​യ​മ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ബ്​​ദു​ൽ ഹു​സൈ​ൻ ഖ​ല​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്​​തു. ഇ​​ന്ത്യ​യു​മാ​യി നി​യ​മ മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ വ​രും നാ​ളു​ക​ളി​ൽ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും മ​ന്ത്രി പ​ങ്കു​വെ​ച്ചു. 

Tags:    
News Summary - Indian Ambassador held a meeting with Minister of Legal Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.