മനാമ: ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി സ്വീകരിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണം വ്യാപിപ്പിക്കാൻ അംബാസഡർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു. ഉത്തരവാദിത്ത നിർവഹണത്തിന് ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും ഔദ്യോഗിക ഏജൻസികളും നൽകിയ സഹകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഭാവി ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. കൂടിക്കാഴ്ചയിൽ മിലിട്ടറി സഹകരണ വിഭാഗം ഡയറക്ടർ അഡ്മിറൽ മുഹമ്മദ് യൂസുഫ് അൽ അസ്മും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.