ഇന്ത്യൻ ക്ലബും ഇൻഡക്സ് ബഹ്റൈനും സംയുക്തമായി നടത്തിയ ഇഫ്താർ സംഗമത്തിൽ നിന്ന്
മനാമ: ഇന്ത്യൻ ക്ലബും ഇൻഡക്സ് ബഹ്റൈനും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. കാപിറ്റൽ ഗവർണറേറ്റ് റിലേഷൻഷിപ് ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് ലോറി വിശിഷ്ടാതിഥിയായിരുന്നു. ഫർഹത്ത് മുഹമ്മദ് അൽ കിന്ദി റമദാൻ പ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളും സ്ഥാപന മേധാവികളും ക്ലബ് മെംബർമാരും ഇൻഡക്സ് രക്ഷിതാക്കളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. ഇൻഡക്സ് കൺവീനർ റഫീഖ് അബ്ദുല്ല പരിപാടികൾ നിയന്ത്രിച്ചു. ഇഫ്താർ ജനറൽ കൺവീനർ സിറാജുദ്ദീൻ, അജി ഭാസി, അനീഷ് വർഗീസ്, സെന്തിൽ കുമാർ, നവീൻ നമ്പ്യാർ, നന്ദകുമാർ, ജൂനിത്ത്, സേവി മാത്തുണ്ണി, ലത്തീഫ് ആയഞ്ചേരി, തിരുപ്പതി, ബിജോയ്, ടി.ജെ. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.