മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരം ജൂൺ 16ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ 150ഓളം കുട്ടികൾ പങ്കെടുക്കും. സബ് ജൂനിയർ (4-7 വയസ്സ്), ജൂനിയർ (8-10 വയസ്സ്), സീനിയർ (11-14 വയസ്സ്) എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ഓരോ കാറ്റഗറിയിലും ആൺ, പെൺ വിഭാഗങ്ങളിൽ ഒരു വിജയിയും രണ്ട് റണ്ണേഴ്സ് അപ്പുമുണ്ടാകും. ഇതിനുപുറമെ, എല്ലാ വിഭാഗങ്ങളിലും പൊതുവായി ബെസ്റ്റ് കാറ്റ്വാക്ക്, ബെസ്റ്റ് സ്മൈൽ, ബെസ്റ്റ് കോസ്റ്റ്യൂം, ബെസ്റ്റ് ഇൻട്രൊഡക്ഷൻ, ബെസ്റ്റ് ഹെയർ ഡു എന്നീ സമ്മാനങ്ങളും നൽകും.
സ്വയം പരിചയപ്പെടുത്തുന്നതിനുള്ള സമയം ജൂനിയർ വിഭാഗത്തിൽ ഒരു മിനിറ്റും സീനിയർ വിഭാഗത്തിൽ ഒന്നര മിനിറ്റുമാണ്. ഹൻസുൽ ഗനി കൊറിയോഗ്രഫി നിർവഹിക്കുന്ന മത്സരത്തിന്റെ സ്പോൺസർ ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി) ആണ്. കൂടുതൽ വിവരങ്ങൾക്ക് എന്റർടെയ്ൻമെന്റ് സെക്രട്ടറി സെന്തിൽ കുമാർ (33340494), അസി. എന്റർടെയ്ൻമെന്റ് സെക്രട്ടറി ബിജോയ് കമ്പ്രത്ത് (39025573), ഹൻസുൽ ഗനി (33381726) എന്നിവരെ ബന്ധപ്പെടാം.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ, അസി. ജനറൽ സെക്രട്ടറി പി.ആർ. ഗോപകുമാർ, എന്റർടെയ്ൻമെന്റ് സെക്രട്ടറി സെന്തിൽ കുമാർ, അസി. എന്റർടെയ്ൻമെന്റ് സെക്രട്ടറി ബിജോയ് കമ്പ്രത്ത്, കൊറിയോഗ്രഫർ ഹൻസുൽ ഗനി, ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.