മനാമ: അതിജീവനത്തിെൻറ ആരോഗ്യം എന്ന ശീർഷകത്തിൽ ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ മൂന്ന് ആഴ്ചകളിലായി നടത്തി വന്ന ആരോഗ്യ വെബിനാർ സമാപിച്ചു. ഓർത്തോപതി വിദഗ്ധൻ ഡോ. പി.എ. രാധാകൃഷ്ണൻ ക്ലാസുകൾ നയിച്ചു.
ശരീരത്തിലെ അവയവങ്ങൾക്ക് സ്വയം കരുത്താർജിക്കാൻ ആവശ്യമായ വിശ്രമം നൽകണമെന്നും പ്രകൃതി നിയമങ്ങൾക്കനുസൃതമായി ഭക്ഷണക്രമം ശീലിച്ചാൽ ഇത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുനേരത്തെ ആഹാരം ഒഴിവാക്കുമ്പോൾ തന്നെ ദഹനവുമായി ബന്ധപ്പെട്ട അവയവങ്ങൾക്ക് വിശ്രമം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ റിയാസ് രണ്ടത്താണി സ്വാഗതവും ജൻസീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.