മനാമ: പ്രസംഗ കലയിൽ നൈപുണ്യമുള്ള വിദ്യാർഥികളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ഹൂറ ചാരിറ്റി ഹാളിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിയ പരിപാടി കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ, മുനീറ മുഹമ്മദലി, ഹംസ മേപ്പാടി എന്നിവർ വിധികർത്താക്കളായിരുന്നു. ഹംസ മേപ്പാടി അധ്യക്ഷത വഹിച്ചു. ഹഫ്സൽ എസ്.പി, സഫീർ കെ.കെ സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫിയും, വൈസ് പ്രസിഡൻറ് ഷാജഹാൻ ചതുരല, ലേഡീസ് വിങ് ജനറൽ സെക്രട്ടറി ഇസ്മത് ജൻസീർ എന്നിവർ ചേർന്ന് വിധികർത്താക്കൾക്കുള്ള ഉപഹാരം കൈമാറി. കോഡിനേറ്റർമാരായ പ്രസൂൺ, ആഷിക്, മുന്നാസ് കണ്ടോത്ത്, മുഹമ്മദ് ഫാസിൽ, സിറാജ്, ഇസ്മത്ത് ജൻസീർ, ഫിദറമീസ്, ഫർസാന ഹഫ്സൽ, സാലിഹ ഫാത്തിമ, നാഫി, നാസർ, ഷഫീക്, ബഷീർ എറണാകുളം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് കൈമാറി. ജൂനിയർ സബ്ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാർഥികൾക്ക് ഇസ്ലാഹി സെന്റർ പ്രോത്സാഹന സമ്മാനം നൽകി. മുന്നാസ് കണ്ടോത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.