മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ, ബിയോണ്ട് ബ്യൂട്ടി എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി, പാർലമെന്റ് അംഗം ബസ്മ മുബാറക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രധ്ന്യ സുബാന്ദ് ഐ.എൽ.എ ദിവ 2023ൽ വിജയിയായി. തരുൺ സച്ചാറാണ് റണ്ണർഅപ്. യങ് ദിവോ വിഭാഗത്തിൽ പ്രിയംവദ നേഹ ഷാജു ഒന്നാം സ്ഥാനവും അരിയാന മൊഹന്തി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഐ.എൽ.എ ദിവ നഴ്സ് 2023 മത്സരത്തിൽ കിംസ് ആശുപത്രിയിലെ വിശാഖ കുംബാരെ ഒന്നാം സ്ഥാനവും സൂര്യ ശരത്ത് രണ്ടാം സ്ഥാനവും നേടി. ഐ.എൽ.എ നടത്തിവരുന്ന സ്നേഹയിലെ വിദ്യാർഥികൾ, ഐ.എൽ.എയുടെ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന, വീട്ടുജോലി ചെയ്യുന്ന വനിതകൾ എന്നിവരും ഫാഷൻഷോയിൽ പങ്കെടുത്തു. ഐ.എൽ.എ പ്രസിഡന്റ് ശാരദ അജിത്ത് അതിഥികളെ സ്വാഗതംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.