മനാമ: ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുറഹ്മാൻ മുഹമ്മദ് അൽഖൂഉൗദിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമന രേഖകൾ സ്വീകരിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ എന്നിവരുടെ ആശംസകൾ ഇന്ത്യൻ രാഷ്ട്രപതക്ക് കൈമാറിയ അദ്ദേഹം
ആരോഗ്യവൂം െഎശ്വര്യവും രാഷ്ട്രപതിക്ക് ആശംസിക്കുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്കുള്ള രാംനാഥ് കോവിന്ദിെൻറ ആശംസകൾ അംബാസഡർക്ക് കൈമാറി. ഹമദ് രാജാവിെൻറ നേതൃത്വത്തിൽ ബഹ്റൈന്‍ കൂടുതൽ ഉന്നതങ്ങളിലെത്താനും സമാധാനവും സുഭിക്ഷതയും കൈവരെട്ടയെന്ന് ആശംസിക്കുകയും ചെയ്തു. ഇന്ത്യയും ബഹ്റൈനൂം തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നിർവഹിക്കാൻ അംബാസഡർക്ക് സാധ്യമാവെട്ടയെന്നും രാംനാഥ് കോവിന്ദ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.