ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ 12ാം ക്ലാ​സ്‌ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ർ​ണ​ശ​ബ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. 11ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സ്സി, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നു പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി ആ​ശം​സി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന് ഹെ​ഡ് ടീ​ച്ച​ർ റെ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഹെ​ഡ് ബോ​യ് ആ​ദ​ർ​ശ് അ​ഭി​ലാ​ഷ്, ഹെ​ഡ് ഗേ​ൾ വി​ഘ്നേ​ശ്വ​രി ന​ട​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​ശീ​യ ഗാ​നം, വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം, സ്കൂ​ൾ പ്രാ​ർ​ഥ​ന എ​ന്നി​വ​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. അ​സി. ഹെ​ഡ് ബോ​യ് അ​യാ​ൻ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം, അ​സി.​ഹെ​ഡ് ഗേ​ൾ ശ്രീ​ല​ക്ഷ്മി മ​നോ​ജ് എ​ന്നി​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നൃ​ത്ത​വും സം​ഗീ​ത മേ​ള​യും അ​ര​ങ്ങേ​റി. റാ​മ്പ് വാ​ക്ക്, ഗെ​യി​മു​ക​ൾ, പാ​ട്ടു​ക​ൾ, ബാ​ൻ​ഡ് എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം ആ​ശം​സി​ച്ചു.

Tags:    
News Summary - Indian school 12th students farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.