മനാമ: ഭരണ സമിതി തെരഞ്ഞെടുപ്പ് ആസന്നമായതോടെ, ഇന്ത്യൻ സ്കൂളിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാക്പോര്. ഭരണസമിതിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി ഭരണപക്ഷവും രംഗത്തെത്തി.
മൂന്നുവർഷം കൂടുേമ്പാൾ നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് ഇൗവർഷം നവംബറിലാണ് നടക്കേണ്ടത്. ഏഴ് അംഗങ്ങളെയാണ് വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം നാമനിർദേശം ചെയ്യുന്ന മൂന്നുപേരും അധ്യാപകരുടെ പ്രതിനിധിയായി ഒരാളും എക്സ് ഒഫീഷ്യോ അംഗമായി പ്രിൻസിപ്പലും ഉൾപ്പെടെ 13 പേരാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഉണ്ടാവുക. ഇവർ ചേർന്നാണ് ചെയർമാനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നത്.
രണ്ടു കാമ്പസുകളിലായി 12,000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിെൻറ ഭരണം പിടിക്കാൻ എല്ലാ തവണയും ശക്തമായ മത്സരമാണ് അരങ്ങേറിയിട്ടുള്ളത്. ഇത്തവണയും വാശിയേറിയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.
മുൻ ഭരണസമിതിയുടെയും ഇപ്പോഴത്തെ ഭരണസമിതിയുടെയും കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപണ പ്രത്യാരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അരങ്ങുതകർക്കുകയാണ്. വ്യക്തിപരമായ തലത്തിലേക്കും ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
ഫീസടക്കാത്ത കുട്ടികളെ ഒാൺലൈൻ ക്ലാസിൽ പെങ്കടുപ്പിക്കാത്തതിനെതിരെ രംഗത്തുവന്ന പ്രതിപക്ഷമായ യുനൈറ്റഡ് പാരൻറ്സ് പാനൽ (യു.പി.പി), ഭരണപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. എല്ലാ വർഷവും ജനറൽ ബോഡിയിൽ സ്കൂൾ ലാഭത്തിലാണെന്ന് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുന്നവർ രക്ഷിതാക്കളോട് മാപ്പുപറയണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.
ഫീസ് കുടിശ്ശിക ഇത്രയേറെ കൂടിവരാൻ കാരണം നിലവിലെ കമ്മിറ്റിയുടെയും ഭരണകർത്താക്കളുടെയും കാര്യക്ഷമതയില്ലായ്മയാണെന്നാണ് ആരോപണം. അധികാരത്തിലെത്തിയാൽ അനാവശ്യ ചെലവുകളൊഴിവാക്കി ഫീസ് കുറക്കുമെന്ന് പറഞ്ഞവർ ആദ്യത്തെ മൂന്നുവർഷത്തിനിടക്കുതന്നെ രക്ഷിതാക്കൾക്ക് താങ്ങാനാവാത്ത വിധം ഫീസ് കൂട്ടുകയാണ് ചെയ്തതെന്നും യു.പി.പി കുറ്റപ്പെടുത്തുന്നു.
എന്നാൽ, നിലവിലെ കമ്മിറ്റി വന്നതിനുശേഷം കഴിഞ്ഞ അഞ്ചര വർഷത്തിനുള്ളിൽ ജനറൽ ബോഡിയുടെ നിർദേശപ്രകാരം സർക്കാർ അംഗീകാരത്തോടെ ഒരു തവണ മാത്രമാണ് നാമമാത്രമായി ഫീസ് വർധിപ്പിച്ചതെന്നാണ് ഭരണപക്ഷമായ പ്രോഗ്രസിവ് പാരൻറ്സ് അലയൻസിെൻറ (പി.പി.എ) മറുപടി. രക്ഷിതാക്കൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കുവാൻ രണ്ട് തവണയായാണ് ഇത് നടപ്പാക്കിയത്. സ്കൂൾ നൽകുന്ന എല്ലാ ആനുകൂല്യവും കൈപ്പറ്റിയശേഷം സ്കൂളിനെയും ഭരണസമിതിയെയും അവഹേളിക്കുകയും ഫീസ് കൊടുക്കരുത് എന്ന് ആഹ്വാനം ചെയ്യുകയുമാണ് പ്രതിപക്ഷമെന്നും പി.പി.എ കുറ്റപ്പെടുത്തുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് നടത്താൻ അനുമതി തേടി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മന്ത്രാലയത്തിെൻറ അനുമതിയോടെയായിരിക്കും വാർഷിക പൊതുയോഗം വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.