ഇ​ന്ത്യ​ൻ സ്കൂ​ൾ ഇം​ഗ്ലീ​ഷ് ഭാ​ഷ ദി​നം ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്കൂ​ൾ ഇം​ഗ്ലീ​ഷ് ഭാ​ഷ ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ ദി​നം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ വൈ​ദ​ഗ്​​ധ്യം പ്ര​ക​ടി​പ്പി​ക്കാ​നും സാം​സ്കാ​രി​ക​വും സാ​ഹി​ത്യ​പ​ര​വു​മാ​യ വ​ശ​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​വ് വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും സാ​ഹി​ത്യ നൈ​പു​ണ്യ​ത്തി​ന്റെ​യും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ന്വ​യ​ത്തോ​ടെ​യാ​ണ് ഇം​ഗ്ലീ​ഷ് ദി​ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. അ​ക്കാ​ദ​മി​ക ചു​മ​ത​ല​യു​ള്ള സ്‌​കൂ​ൾ അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സീ​നി​യ​ർ സ്കൂ​ൾ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ്, മി​ഡി​ൽ സെ​ക്ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ്, ഇം​ഗ്ലീ​ഷ് വ​കു​പ്പ് മേ​ധാ​വി ജി.​ടി. മ​ണി, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, മ​റ്റു വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ​ഗാ​ന​ത്തോ​ടെ​യും സ്കൂ​ൾ പ്രാ​ർ​ഥ​ന​യോ​ടെ​യും ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഹ​ന സ​ന്തോ​ഷ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ന്നു.

നാ​ലും അ​ഞ്ചും ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആം​ഗ്യ​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. സീ​നി​യ​ർ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സാ​ഹി​ത്യ​ത്തി​ലെ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഉ​ചി​ത​മാ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ്‌​കൂ​ൾ അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. സാ​ഹി​ത്യ വി​ഭാ​ഗം അ​സി.​സെ​ക്ര​ട്ട​റി അ​ർ​ഷി​ൻ സ​ഹീ​ഷ് ന​ന്ദി പ​റ​ഞ്ഞു. പ​രി​ജ്ഞ​ത അ​മീ​ൻ, സൈ​ന​ബ് അ​ലി ഇ​ബ്രാ​ഹിം, റോ​സ​ലി​ൻ​ഡ് ബോ​ണി, മു​ഹ​മ്മ​ദ് അ​ദ്‌​നാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ അ​വ​ത​ര​ണം ന​ട​ത്തി.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ഇം​ഗ്ലീ​ഷ് ദി​നാ​ച​ര​ണ​ത്തി​ലെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​ക​ട​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​നു​മോ​ദി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ൾ:

കൈ​യ​ക്ഷ​രം: 1. നി​വേ​ദി​ക ശ്രീ​ജ 4യു, 2. ​ദി​ൽ​ന രാ​ജ് 4പി, 3. ​പ്രെ​ജ്വി​ൻ വി​നീ​ത് 4ജി. ​സ്പെ​ല്ലി​ങ് ബീ: 1. ​ഗൗ​രി കൃ​ഷ്ണ 5ഇ​സെ​ഡ്, 2. സി​ഷാ​ൻ അ​സ്ലാം 5എം , 3. ​എ​യ്ഞ്ച​ൽ ഫെ​ഡ്രി​ഗോ ഡി​സൂ​സ 5എം. ​വാ​ർ​ത്ത വാ​യ​ന: 1. ജോ​വാ​ന മ​ണി​ച്ച​ൻ 6സി, 2. ​ആ​ൻ അ​ജി​ഷ് 6എ​ൻ, 3. വി​ദാ​ദ് അ​ബ്ദു​ൽ ല​ത്തീ​ഫ് 6 എം. ​കൊ​ളാ​ഷ് നി​ർ​മാ​ണം: 1. ആ​ൻ മ​റി​യം റി​നു 7ജി, 2. ​എ​ലീ​ന പ്ര​സ​ന്ന 7എ​സ്, 3. ത​മ​ന്ന ന​സീം 7ഇ. ​റോ​ൾ പ്ലേ: 1.​അ​രീ​ന മൊ​ഹ​ന്തി 8ജി, 2. ​മെ​ഹ്‌​റി​ൻ ഫ​യാ​സ് 8കെ, 3. ​ആ​ദ്യ​ജ സ​ന്തോ​ഷ് 8എ. ​

അ​ക്രോ​സ്റ്റി​ക് ക​വി​ത: 1. അ​മ​ൻ​ഡ എ​ഡ്മ​ണ്ട് റെ​നി 9എ, 2. ​ദീ​പ്ശി​ഖ കി​ഷോ​ർ 9പി, 3. ​ആ​ലാ​പ് കൃ​ഷ്ണ 9കെ. ​ക്വി​സ്: 1. അ​ല​ൻ ബേ​സി​ൽ ബി​നോ 10ഡ​ബ്ല്യു, ജോ​മി​യ കെ.​ജോ​സ​ഫ് 10യു, ​റൈ​സ സ​ബ്രീ​ൻ 10ജി, 2. ​മു​ഹ​മ്മ​ദ് റെ​ഹാ​ൻ 10ബി, ​മി​ല​ൻ അ​ല​ക്സ് ജി​നു 10പി, ​ന​മി​ത സു​ജി​ത്ത് 10 ആ​ർ; 3. നി​വേ​ദ്യ വി​നോ​ദ് 10യു, ​എ. ശ​ർ​മ​തി 10എ​സ്, ആ​ർ​ത​ർ ലോ​റ​ൻ​സ് 10 ജി. ​ക്ലാ​സ് മാ​ഗ​സി​ൻ:1. 11എ​ൻ, 2. 11ക്യൂ, 3. 11​എ. ക്ലാ​സ് ന്യൂ​സ് ലെ​റ്റ​ർ:1. 12എ​ൻ, 2. 12എ​ഫ്, 3. 12ഇ.

Tags:    
News Summary - Indian School celebrated English Language Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.