ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഫ്ല​ഡ്‌​ലി​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2023; ക്രി​ക്ക​റ്റ് ലീ​ഗ് റൗ​ണ്ടി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഫ്ല​ഡ്‌​ലി​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​ദ്യ ലീ​ഗ് റൗ​ണ്ടി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ഇ​സ ടൗ​ണി​ലെ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ഐ.​എ​സ്.​ബി ക​മ്യൂ​ണി​റ്റി സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ 40 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ച് ടീ​മു​ക​ൾ വീ​ത​മു​ള്ള എ​ട്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഈ ​ടീ​മു​ക​ൾ ലീ​ഗ് റൗ​ണ്ടി​ൽ മ​ത്സ​രി​ക്കു​ന്നു. ഗ്രൂ​പ് എ​യി​ൽ ര​ണ്ടു പോ​യ​ന്റു​മാ​യി ഭാ​ര​തി ത​മി​ഴ് സം​ഘം എ ​ടീം മു​ന്നി​ലാ​ണ്. ഗ്രൂ​പ് ബി​യി​ൽ ഷ​ഹീ​ൻ ഗ്രൂ​പ് എ ​ടീ​മും സ​ഹ​ർ ഓ​ട്ടോ പാ​ർ​ട്‌​സും ഗ്രൂ​പ് ഡി​യി​ൽ അ​സ്‌​രി ല​യ​ൺ​സും ര​ണ്ടു പോ​യ​ന്റു​മാ​യി മു​ന്നി​ൽ നി​ൽ​ക്കു​ന്നു. ഗ്രൂ​പ് ഇ​യി​ൽ പി.​സി.​ഡി മാ​വെ​റി​ക്സ് ര​ണ്ടു പോ​യ​ന്റു​മാ​യി മു​ന്നി​ലാ​ണ്. ഗ്രൂ​പ് എ​ഫി​ൽ, ഷ​ഹീ​ൻ ഗ്രൂ​പ് ബി ​ടീ​മും ജ​യ് ക​ർ​ണാ​ട​ക സ്മാ​ർ​ട്ട് സി​സി​യും ര​ണ്ടു പോ​യ​ന്റു​മാ​യി ആ​ധി​പ​ത്യം പു​ല​ർ​ത്തു​മ്പോ​ൾ, ഗ്രൂ​പ് ജി​യി​ൽ ര​ണ്ടു പോ​യ​ന്റു​മാ​യി പാ​ക്റ്റ്-​ബ്ലൂ മു​ന്നി​ലാ​ണ്. ബാ​റ്റ​ർ​മാ​രി​ൽ 307.69 സ്‌​ട്രൈ​ക്ക് റേ​റ്റോ​ടെ 40 റ​ൺ​സു​മാ​യി പി.​സി.​ഡി മാ​വെ​റി​ക്‌​സി​ന്റെ വി​വേ​ക് സോ​മ​ൻ നാ​യ​രാ​ണ് മു​ന്നി​ൽ. 27 റ​ൺ​സു​മാ​യി പാ​ക്റ്റ്-​ബ്ലൂ​വി​ന്റെ ശ്യാം​കു​മാ​ർ ര​ണ്ടാ​മ​താ​ണ്. മൂ​ന്ന് വി​ക്ക​റ്റു​മാ​യി റ​ഹീം മൊ​യ്തീ​നാ​ണ് (ഐ​വൈ​സി​സി അ​വ​ഞ്ചേ​ഴ്‌​സ്) വി​ക്ക​റ്റു വേ​ട്ട​യി​ൽ മു​ന്നി​ൽ. ജൂ​ൺ 15, 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വ​രും ആ​ഴ്ച​ക​ളി​ലും തു​ട​രും.

മ​ത്സ​ര​ങ്ങ​ൾ​ക്കു അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ജ​ഷ​ൻ​മ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്യാ​പ്റ്റ​ന്മാ​രു​ടെ യോ​ഗം ചേ​ർ​ന്നു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, ഇ​സി അം​ഗം -സ്പോ​ർ​ട്സ് രാ​ജേ​ഷ് എം ​എ​ൻ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ തൗ​ഫീ​ഖ് എ​ന്നി​വ​ർ വി​വി​ധ ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ൻ​മാ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കാ​യി ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തു​ന്ന​ത്. ബാ​ഡ്മി​ന്റ​ൺ, ടേ​ബി​ൾ ടെ​ന്നി​സ്, ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, വ​ടം​വ​ലി, ക​ബ​ഡി, അ​ത്‌​ല​റ്റി​ക്‌​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് കാ​യി​ക ഇ​ന​ങ്ങ​ളും വ​രും ആ​ഴ്‌​ച​ക​ളി​ൽ ന​ട​ക്കും.  

Tags:    
News Summary - Indian School Community Sports Fest 2023; Exciting start to cricket league round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.