ഇ​ന്ത്യ​ൻ സ്കൂ​ൾ നാ​ലും അ​ഞ്ചും ഗ്രേ​ഡ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ നാ​ലും അ​ഞ്ചും ഗ്രേ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്രൈ​മ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ആ​ദ​രം. ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ലും അ​ഞ്ചും ക്ലാ​സു​ക​ളി​ലെ മി​ക​വ് പു​ല​ർ​ത്തി​യ 278 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ ​വ​ൺ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു.

മു​ഖ്യാ​തി​ഥി ദി​ലീ​പ് ജോ​ർ​ജ് (സി.​ഇ.​ഒ ഫൗ​ല​ത്ത് ഹോ​ൾ​ഡി​ങ്), സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, ഇ.​സി. അം​ഗം ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി ന​ന്ദി​യും പ​റ​ഞ്ഞു. പ്രി​ൻ​സ് ന​ട​രാ​ജ​ൻ മു​ഖ്യാ​തി​ഥി​ക്ക് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടി.  

Tags:    
News Summary - Indian School honors 4th and 5th grade students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.