ആ​രാ​ധ്യ കാ​നോ​ട​ത്തി​ലി​ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ.​പ​ള​നി​സ്വാ​മി സ​ർ​ട്ടി​ഫി​ക്ക​റ്റ്

സ​മ്മാ​നി​ക്കു​ന്നു

കൊ​മേ​ഴ്‌​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് മി​ക​ച്ച നേ​ട്ടം

മ​നാ​മ: ഐ.​സി.​എ​സ്.​ഐ കൊ​മേ​ഴ്‌​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി ആ​രാ​ധ്യ കാ​നോ​ട​ത്തി​ൽ ഗോ​ൾ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‌ അ​ർ​ഹ​യാ​യി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്പ​നി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ​സ്.​ഐ) 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഒ​ളി​മ്പ്യാ​ഡി​ലാ​ണ് ഈ ​നേ​ട്ടം.

സോ​ണ​ൽ ടോ​പ്പ​ർ വി​ഭാ​ഗ​ത്തി​ൽ ആ​രാ​ധ്യ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സ​മ​പ്രാ​യ​ക്കാ​രു​മാ​യി മ​ത്സ​രി​ക്കാ​നും അ​വ​സ​ര​മേ​കു​ന്ന​താ​ണ് ഈ ​ഒ​ളി​മ്പ്യാ​ഡ്. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ​തി​നൊ​ന്നാം ക്ലാ​സ് കൊ​മേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​രാ​ധ്യ, പ്ര​ദീ​പ​ൻ കാ​നോ​ട​ത്തി​ലി​ന്റെ​യും രാ​ധി​ക പ​ള്ളി​പ്ര​ത്തി​ന്റെ​യും മ​ക​ളാ​ണ്.

മ​ല​യാ​ളി​യാ​യ ആ​രാ​ധ്യ എ​ൽ.​കെ.​ജി മു​ത​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി.​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​നി​യെ അ​ഭി​ന​ന്ദി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ആ​ന​ന്ദ് നാ​യ​ർ, ജി. ​സ​തീ​ഷ്, വി​നോ​ദ് എ​സ്., കൊ​മേ​ഴ്‌​സ് വ​കു​പ്പ് മേ​ധാ​വി ബി​ജു വാ​സു​ദേ​വ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി.​ആ​ർ.​പ​ള​നി​സ്വാ​മി ആ​രാ​ധ്യ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചു.

Tags:    
News Summary - Indian School Student Achieves Best in Commerce Olympiad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.