മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങളെക്കുറിച്ചും സ്കൂൾ ബസ് സുരക്ഷയെക്കുറിച്ചും വിദ്യാർഥികളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ട്രാഫിക് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരായ സുധീഷും റാബിയയും വിദ്യാർഥികൾക്ക് അവബോധം നൽകി. വിഡിയോ അവതരണങ്ങളും ചർച്ചകളും പ്രാക്ടിക്കൽ സെഷനുകളും വിദ്യാർഥികൾക്ക് മികച്ച അനുഭവമായിരുന്നു. അധ്യാപകരും 1000ഓളം വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിദ്യാഭ്യാസ മന്ത്രാലയത്തിനും ക്ലാസെടുത്ത ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തി. അധ്യാപിക പ്രതീക്ഷ ദേശായി സ്വാഗതവും ക്ലാസ് കോഓഡിനേറ്റർ ശ്രീജ അജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.