ഇ​ന്ത്യ​ൻ സ്കൂ​ൾ ഈ​സ ടൗ​ൺ കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച മാ​തൃ​ക ഐ​ക്യ​രാ​ഷ്ട്ര സ​ഭ സ​മ്മേ​ള​നം

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക ഐ​ക്യ​രാ​ഷ്ട്ര​ സ​ഭ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

മനാമ: നേതൃഗുണവും ആശയ വിനിമയവും വളർത്തിയെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനം രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഈസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

എട്ട് സ്കൂളുകളിൽനിന്നുള്ള മുന്നൂറോളം വിദ്യാർഥികൾ കോൺഫറൻസിൽ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മാതൃകയിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസിന് വിദ്യാർഥികൾ അടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. വിമർശനാത്മക ചിന്തയും നേതൃപരമായ കഴിവുകളും വളർത്തിയെടുക്കാൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസ് എസ്. നടരാജൻ ആശംസപ്രസംഗത്തിൽ പറഞ്ഞു. ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ, ലോകത്തെക്കുറിച്ചുള്ള പഠനം എന്നത്തേക്കാളും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്രട്ടറി ജനറൽ റോഷെൽ സന്തോഷ് പോൾ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദേവിക സുരേഷ് എന്നിവരും സംസാരിച്ചു. അതത് കൗൺസിലുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിലും സംവാദത്തിലും വിദ്യാർഥികൾ പങ്കാളികളായി. ഓരോ കൗൺസിലിന്റെയും ചർച്ചകൾ നയിച്ചത് യു.എൻ നയതന്ത്ര ശൈലിയിൽ നടപടിക്രമങ്ങൾ നയിച്ച വിദ്യാർഥികളായിരുന്നു. സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഡയറക്ടർമാരായ ഛായ ജോഷി, ഒ.പി ശ്രീസദൻ, പ്രജിഷ ആനന്ദ്, ദിൽന ഷജീബ്, ഡാനി തോമസ്, ആശാലത എന്നിവർ മാർഗനിർദേശങ്ങൾ നൽകി.

റോഷൽ സന്തോഷ് പോൾ (സെക്രട്ടറി ജനറൽ), ദേവിക സുരേഷ് (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ), അനുഗ്രഹ സൂസൻ സാം, രിതിക അനൂപ് (സ്റ്റുഡന്റ് ഡയറക്ടർമാർ), ആൽഫിയ അഷ്റഫ് (ലോജിസ്റ്റിക്സ്), സാനിയ സൂസൻ ജോൺ (ഫിനാൻസ്), ജോഷ്വ ജോർജ് ഷാജി (മാധ്യമ വിഭാഗം), ആര്യൻ അറോറ (സെക്യൂരിറ്റി), ജന്നത്ത് കമറുദ്ദീൻ (പി.ആർ), സൈനബ് അർഷാദ് റാസ (ഹോസ്പിറ്റാലിറ്റി), ജൂയി കെൽക്കർ (ഗവേഷണം), ഹെലൻ എൽസ ജോർജ് (ട്രെയിനിങ്), ഹരിറാം ചെമ്പ്ര (നടപടിക്രമങ്ങൾ), ആദില ഇഷ (ക്രൈസിസ് ) ജോവാന ജെസ് ബിനു (സെക്രട്ടേറിയറ്റ് അംഗം) എന്നിവരടങ്ങുന്നതായിരുന്നു സംഘാടക സമിതി.

Tags:    
News Summary - Indian school students organized Model United Nations the conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.