മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം സന്ദർശിച്ചു.വിദ്യാർഥി പ്രതിനിധി സംഘത്തിൽ 4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ലോജിസ്റ്റിക്സ്, എൻജിനീയറിങ്, സെക്യൂരിറ്റി, പരിസ്ഥിതി ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള പ്രഫഷണലുകളുമായി സംവദിക്കാൻ ഈ വിനോദയാത്ര അതുല്യമായ അവസരമാണ് നൽകിയതെന്ന് സ്കൂൾ ഹെഡ് ബോയ് ദനീഷ് സുബ്രഹ്മണ്യനും ഹെഡ് ഗേൾ സഹസ്ര കോട്ടഗിരിയും പറഞ്ഞു.
സ്കൂൾ ഭരണസമിതി അംഗം രാജേഷ് എം.എൻ, മറ്റ് അധ്യാപകർ എന്നിവരും സന്ദർശനവേളയിൽ അനുഗമിച്ചു. വിദ്യാർഥികളുടെ മികച്ച അച്ചടക്കത്തിലും വിജ്ഞാനദാഹത്തിലും എ.പി.എം ടെർമിനൽ അധികൃതർ അവരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.