ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന ടെ​ക്‌​നോ​ഫെ​സ്റ്റ് വി​ജ​യി​ക​ൾ

ഇ​ന്ത്യ​ൻ സ്കൂ​ൾ ടെ​ക്നോ​ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ നാ​ഷ​ന​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 19ാമ​ത് വാ​ർ​ഷി​ക ടെ​ക്‌​നോ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​റു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ‘സൈ​ബ​ർ സു​ര​ക്ഷ’ വി​ഷ​യ​ത്തി​ൽ സി​മ്പോ​സി​യം, ഓ​ൺ ദി ​സ്പോ​ട്ട് മോ​ഡ​ൽ നി​ർ​മാ​ണ മ​ത്സ​രം, സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ക്വി​സ് എ​ന്നി​വ ന​ട​ന്നു. ആ​റു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി ഡി​സ്‌​പ്ലേ ബോ​ർ​ഡ് മ​ത്സ​രം, ഒ​മ്പ​തു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം, ഒ​മ്പ​തി​നും 10നും ​വ​ർ​ക്കി​ങ് മോ​ഡ​ൽ നി​ർ​മാ​ണ മ​ത്സ​രം എ​ന്നി​വ​യും ന​ട​ന്നു. ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര​വും വ​ർ​ക്കി​ങ് മോ​ഡ​ൽ നി​ർ​മാ​ണ മ​ത്സ​ര​വും പു​തി​യ ഇ​ന​ങ്ങ​ളാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ളും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്ക് മെ​മ​ന്റോ​ക​ളും സ​മ്മാ​നി​ച്ചു.

മ​ത്സ​ര​ഫ​ല​ങ്ങ​ൾ ചു​വ​ടെ: സി​മ്പോ​സി​യം (ക്ലാ​സു​ക​ൾ XI & XII) - 1. ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 3. ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ൾ. ഓ​ൺ ദി ​സ്പോ​ട്ട് മോ​ഡ​ൽ മ​ത്സ​രം:(​ക്ലാ​സു​ക​ൾ IX & X) -1. ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 3. ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ൾ. സ​യ​ൻ​സ് ക്വി​സ് മ​ത്സ​രം (ക്ലാ​സു​ക​ൾ IX & X ) - 1. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 2. ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ, 3. ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Indian School Technofest announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.