മനാമ: ഇന്ത്യൻ സ്കൂളിൽ ദേശീയ ശാസ്ത്ര സാങ്കേതിക ദിനവുമായി ബന്ധപ്പെട്ട വാർഷിക ടെക്നോഫെസ്റ്റ് ആഘോഷിച്ചു. ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
കമ്പ്യൂട്ടേഷനൽ ന്യൂറോസയൻസ് എന്ന വിഷയത്തിൽ സിമ്പോസിയവും ഓൺ ദ സ്പോട്ട് മോഡൽ നിർമാണ മത്സരവും ശാസ്ത്ര സാങ്കേതിക പ്രശ്നോത്തരിയും മത്സരയിനങ്ങളായിരുന്നു. സിമ്പോസിയത്തിൽ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ ആറു സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്തു. ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ഡിസ്പ്ലേ ബോർഡ് മത്സരം, ഒമ്പതുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം, ഒമ്പതും പത്തും ക്ലാസുകളിൽ തത്സമയ വർക്കിങ് മോഡൽ നിർമാണ മത്സരം എന്നിവയും നടന്നു.
സമാപന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക കാര്യങ്ങളുടെ ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് ആൻഡ് ഐ.ടി), മുഹമ്മദ് നയാസ് ഉല്ല, (ട്രാൻസ്പോർട്ട്), ബിജു ജോർജ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ സതീഷ് ജി, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വിവിധ വകുപ്പ് മേധാവികളായ മനോഹരൻ ലോകനാഥൻ (ഫിസിക്സ്), രാജശ്രീ കാരണവർ (കെമിസ്ട്രി), സുദീപ ഘോഷ് (ബയോളജി), പയസ് മാത്യു (കമ്പ്യൂട്ടർ സയൻസ്) എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾക്ക് അവാർഡുകൾ വിശിഷ്ടാതിഥികൾ സമ്മാനിച്ചു. സയൻസ് അധ്യാപകരുടെ മാർഗനിർദേശപ്രകാരം മുഴുവൻ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ സ്കൂൾ വിദ്യാർഥികൾ നിർണായക പങ്കുവഹിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പരിപാടിയിൽ സജീവമായി പങ്കുകൊണ്ട വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. ജേതാക്കളുടെ പേര് വിവരം ചുവടെ:
കമ്പ്യൂട്ടേഷനൽ ന്യൂറോ സയൻസ് സിമ്പോസിയം (ക്ലാസ് 11&12 ): 1. പർത്ത് പരിദ, ഇവാൻ ബിൻസൺ ജോൺ-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 2. കൃഷ്ണരാജ് സിങ്, സ്റ്റീവ് ബിജോയ്-ഇന്ത്യൻ സ്കൂൾ, 3. സുമാന മുഹമ്മദ്, ഹാതിം മുർതസ ആസാദ്-ന്യു മില്ലേനിയം സ്കൂൾ.
ഓൺ ദ സ്പോട്ട് മോഡൽ നിർമാണം (ക്ലാസ് 9 & 10): 1. ജിൽസ് ജെയ്മോൻ, അലൻ ബേസിൽ ബിനോ, നിലേഷ് നായക്, പൃഥ്വിൻ വിനോദ്-ഇന്ത്യൻ സ്കൂൾ, 2. മിഷേൽ പ്രിൻസ്, നഹ്റിൻ മറിയം ഷമീർ, ഫൈസുർ റഹ്മാൻ ജലീൽ, റയാൻ അനീഷ് മാത്യു-ന്യൂ ഇന്ത്യൻ സ്കൂൾ. 3. തനിഷ് മുഖർജി, ഭവ്യ ഗുപ്ത, യുസ്ര ജാസിം, പ്രാപ്തി പി ഷെട്ടി-ഏഷ്യൻ സ്കൂൾ.സയൻസ് ക്വിസ് മത്സരം (ക്ലാസ് 9 & 10 ) 1. അലൻ ബേസിൽ ബിനോ, ദീപക് തനുദേവ്-ഇന്ത്യൻ സ്കൂൾ, 2. പ്രിത സിംഗ്, ശ്ലോക് വിനീത് -ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. വിഹാൻ വികാസ്, രക്ഷിത് രാജേഷ്-ഏഷ്യൻ സ്കൂൾ.
ഒമ്പതാം ക്ലാസ് ഡിജിറ്റൽ പോസ്റ്റർ മത്സരം: 1.9T, 2.9P, 3.9R. പത്താം ക്ലാസ് ഡിജിറ്റൽ പോസ്റ്റർ: 1.10C, 2.10A, 3.10Q. പതിനൊന്നാം ക്ലാസ് ഡിജിറ്റൽ പോസ്റ്റർ: 1.11H, 2.11L, 3.11Q. പന്ത്രണ്ടാം ക്ലാസ് ഡിജിറ്റൽ പോസ്റ്റർ: 1.12P, 2.12H, 3.12N. ആറാം ക്ലാസ് ഡിസ്പ്ലേ ബോർഡ് മത്സരം: 1.VI M,2.VI S,3.VI A. ഏഴാം ഡിസ്പ്ലേ ബോർഡ്: 1.VII U, 2.VII B,3.VII N.എട്ടാം ക്ലാസ് ഡിസ്പ്ലേ ബോർഡ്: 1.VIII B, 2.VIII A, 3.VIII G.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.