മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിങ്, റഫ്രിജറേറ്റിങ് ആൻഡ് എയർകണ്ടീഷനിങ് എൻജിനീയേഴ്സ് ബഹ്റൈൻ സബ് ചാപ്റ്ററുമായും ഗ്രീൻ വേൾഡ് അഗ്രികൾച്ചർ സർവിസസുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിന്റെ രണ്ട് കാമ്പസുകളിലും വൃക്ഷത്തൈകൾ നട്ടു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, ഐ.എസ്.എച്ച്.ആർ.എ.ഇ പ്രസിഡന്റ് സുഗേഷ് കെ. ഭാസ്കരൻ, പ്രസിഡന്റ് ഇലക്ട് ധർമരാജ് പഞ്ചനാഥം, മാർക്കറ്റിങ് ചെയർ സനൽകുമാർ വി, മെംബർഷിപ് ചെയർ അനിൽകുമാർ സി, യൂത്ത് ചെയർ മുഹമ്മദ് റായിദ് (എം.ആർ), സ്റ്റുഡന്റ് ചെയർ രോഹിത് ഗിരി (ആർജി), ഇവന്റ് പാർട്ണർ മുസ്തഫ കെ. സിറാജ് എന്നിവർ സന്നിഹിതരായിരുന്നു.
ജൂനിയർ വിങ് ഇക്കോ അംബാസഡർ സാൻവിക രാജേഷ് സ്വാഗതം പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുന്നതിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും തങ്ങളുടെ ചെറിയ പ്രവർത്തനങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ചടങ്ങിൽ കുട്ടികൾ പ്രതിജ്ഞയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.