മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച നാലാമത് റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് ആൻഡ് എമർജൻസി ചീഫ് റസിഡന്റ് ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റ് നാലു ദിവസം നീണ്ടുനിന്നു. ഹൂറ അൽതീൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അൽ കേരളാവി എഫ്.സി ജേതാക്കളായി. മറീന എഫ്.സി റണ്ണേഴ്സ് അപ് ട്രോഫി നേടി. വെറ്ററൻ ഫുട്ബാൾ മത്സരത്തിൽ എം.ജെ.ഡി സാൽസറ്റ് ഫുട്ബാൾ ക്ലബ് ജേതാക്കളായി. കേരള യുനൈറ്റഡ് ഫുട്ബാൾ ക്ലബ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.
ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് ലോറി സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷനായ ചടങ്ങിൽ ബഹ്റൈൻ മുൻ ദേശീയ ഫുട്ബാൾ താരം ഹമദ് മുഹമ്മദ്, സാമൂഹിക, സാംസ്കാരിക പ്രവർത്തകരായ ആന്റണി, ജവാദ് പാഷ, ഫ്രാൻസിസ് കൈത്താരത്ത്, എബ്രഹാം ജോൺ, നിസാർ കൊല്ലം, റൗഫ് ഫുഡ് സിറ്റി എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ അബൂബക്കർ സിദ്ദീഖ്, റഷീദ് സായിദ്, യൂസഫ് അലി, സൈഫ് അഴീക്കോട്, മുഹമ്മദലി റാണ, നവാസ്, അത്താവുള്ള, ഇർഫാൻ, അസീർ പാപ്പിനിശ്ശേരി, അസീസ് അബ്ബാസ്, ഇന്ത്യൻ സോഷ്യൽ ഫോറം ക്ലബ് അംഗങ്ങളായ മുസ്തഫ ടോപ്മാൻ, ആർ.വി. ലത്തീഫ്, ഹംസ വല്ലപ്പുഴ, നിയാസ് തെയ്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.