മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂനിവേഴ്സിറ്റി ആൻഡ് ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപറേഷൻ (ഐ.ടി.ഇ.സി) പൂർവവിദ്യാർഥി സംഗമം സെക്കൻഡ് എഡിഷൻ നടന്നു.
പരിപാടിയിൽ ബഹ്റൈനിലെ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു. മുൻ തൊഴിൽ, സാമൂഹികകാര്യ മന്ത്രി അബ്ദുൽനബി അൽഷോല, പാർലമെന്റ് അംഗം ഡോ. മറിയം അൽ ദേൻ, ബഹ്റൈൻ എസ്.എം.ഇ സൊസൈറ്റി ചെയർമാൻ ഡോ. അബ്ദുൽ ഹസൻ അൽ ദൈരി, ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ, അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ശൈഖ് അഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, ലേബർ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീൽ അബു ഹുസൈൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എൻ.ആർ.ഐ വിദ്യാർഥികൾക്കും ഇതര രാജ്യക്കാർക്കും ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പദ്ധതിയാണിത്. ചടങ്ങിൽ സംസാരിച്ച അബ്ദുൽനബി അൽഷോലയും ഡോ. അബ്ദുൽ ഹസൻ അൽ ദൈരിയും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്നതിന്റെ പ്രയോജനങ്ങളും ഐ.ടി.ഇ.സി കോഴ്സുകളുടെ നേട്ടങ്ങളും ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എടുത്തുപറഞ്ഞു.
ഇന്ത്യയിൽ പഠിക്കാനുള്ള അവസരം സംബന്ധിച്ച് നവംബറിൽ ബഹ്റൈനിൽ രണ്ടു വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. യുണിഗ്രാഡുമായി സഹകരിച്ച് ടൈംസ് ഗ്ലോബൽ സംഘടിപ്പിച്ച ആദ്യ മേള അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.