ട്രാഫിക് ഡയറക്ടർ ജനറൽ
മനാമ: സമഗ്ര ഗതാഗതനയം ആവിഷ്കരിച്ചശേഷം റോഡപകടങ്ങളും അപകടങ്ങളെത്തുടർന്ന് പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും കാര്യമായി കുറഞ്ഞു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
2015ലാണ് രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്കരിച്ചത്. അതിനുശേഷം 2020വരെ റോഡപകടങ്ങളിലെ പരിക്കിെൻറയും മരണത്തിെൻറയും കാര്യത്തിൽ 60 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞ വർഷം മുതൽ ഇൗ വർഷം ആഗസ്റ്റ് വരെ ഇത് 35 ശതമാനം കുറഞ്ഞു. മേഖലയിൽ ഏറ്റവും കുറവ്ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി കഴിഞ്ഞു.
വാഹനങ്ങൾ അനുദിനം വർധിക്കുേമ്പാഴും റോഡപകടങ്ങൾ കുറക്കാനായത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. വാഹനങ്ങളുടെ എണ്ണത്തിൽ 21 ശതമാനം വർധനയാണ് ഇക്കാലയളവിൽ. ഈസ്റ്റ് ഹിദ്ദ് സിറ്റി, സൽമാൻ സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ പുതിയ നഗരങ്ങളുടെ നിർമാണവും വാഹനസാന്ദ്രത ഉയർന്നതും ശ്രദ്ധേയ മാറ്റങ്ങളാണ്.
മികച്ച ട്രാഫിക് സംവിധാനം, സ്മാർട്ട്സാേങ്കതികവിദ്യയുടെ സഹായത്തോടെ ഗതാഗതനിയന്ത്രണം, നിയമനിർവഹണം, മൊബൈൽ പട്രോളിങ്, അപകടസാധ്യത സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കൽ എന്നിവ അപകടങ്ങൾ കുറക്കാൻ സഹായിച്ചതായി ഡയറക്ടർ ജനറൽ പറഞ്ഞു. മുഖ്യ നിരത്തുകളിൽ ലൈനുകൾ വർധിപ്പിക്കുകയും റൗണ്ട് എബൗട്ടുകൾക്ക് പകരം സിഗ്നലുകളും മേൽപാലങ്ങളും നിർമിച്ചതും ഗതാഗത സൗകര്യം വർധിപ്പിച്ചു.
റോഡപകടങ്ങൾ കുറക്കുന്നതിൽ റോഡ് ഉപയോക്താക്കളുടെ അവബോധം പ്രധാനമാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കാനും അപകടകരമായ ഡ്രൈവിങ്ങും വാഹനമോടിക്കുേമ്പാൾ ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം. വേഗപരിധി, ജാഗ്രതയോടെയുള്ള ഡ്രൈവിങ് എന്നിവ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.