മനാമ: യൂസ്ഡ് സ്പെയർ പാർട്സ് കടകളിൽ ദക്ഷിണ മേഖല പൊലീസ് പരിശോധന നടത്തി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ, നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തൽ എന്നിവക്കായാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തേ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസവും വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
എൽ.എം.ആർ.എ അടക്കമുള്ള വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ നിയമലംഘകരായ ഏതാനും വിദേശ തൊഴിലാളികൾ പിടിയിലായി. നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. താമസ വിസ നിയമം, തൊഴിൽ നിയമങ്ങൾ എന്നിവ ലംഘിച്ചതിന്റെ പേരിൽ പിടികൂടിയവരെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.