മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ് ബിൻ അലി അൽ നുെഎമിയെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സാമൂഹിക മാധ്യമ വിഭാഗം പ്രതിനിധികൾ സന്ദർശിച്ചു. ഇൻസ്റ്റഗ്രാം പിന്തുടരുന്നവരുടെ എണ്ണം 100,000 കഴിഞ്ഞതായി ടീം അംഗങ്ങൾ മന്ത്രിയെ അറിയിച്ചു. മന്ത്രാലയതൻറ ഇൻസ്റ്റഗ്രാം അക്കൗണ്ട് രാജ്യത്തെ ജനങ്ങളുമായുള്ള സമ്പർക്കത്തിെൻറ പ്ലാറ്റ്ഫോമായി നിലക്കൊള്ളുകയാണന്നും ഇത് അഭിമാനകരമാണന്നും പറഞ്ഞ മന്ത്രി ടീം അംഗങ്ങളെ അനുമോദിക്കുകയും ഒപ്പം നന്ദി അറിയിക്കുകയും ചെയ്തു. ഭാവിയിലും കൂടുതൽ പരിവർത്തനങ്ങളും മാറ്റങ്ങളും ഇൗ രംഗത്ത് ഉണ്ടാക്കാൻ കഴിയെട്ടയെന്നും മന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.