ഒരാൾ മരിച്ചാൽ അനന്തരാവകാശികൾ ചെയ്യേണ്ട കാര്യങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ പറഞ്ഞത്. അതിെൻറ തുടർച്ചയാണിത്.സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ േനാമിനിയെ രേഖപ്പെടുത്തും. മരിച്ച വ്യക്തിയുടെ പേരിൽ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അതിെൻറ ആനുകൂല്യങ്ങൾ പോളിസിയിൽ രേഖപ്പെടുത്തിയ വ്യക്തിക്ക് ലഭിക്കും. അനന്തരാവകാശികൾക്കുവേണ്ടി ഇൻഷുറൻസ് കമ്പനിയിൽനിന്ന് പണം സ്വീകരിക്കുക എന്ന ചുമതലയാണ് നോമിനിക്ക് ലഭിക്കുന്നത്.
പോളിസി ഉടമയുടെ നിയമപരമായ അനന്തരാവകാശികൾ അല്ലാത്തവരെയും കുടുംബത്തിന് പുറത്തുള്ളവരെയും സുഹൃത്തുക്കളെയും സാധാരണ നിലയിൽ നോമിനികളായി രേഖപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികൾ അനുവദിക്കില്ല. പോളിസി ഉടമ മരിച്ചാൽ മാത്രമേ നോമിനിക്ക് പണം ലഭിക്കൂ. പോളിസി കാലാവധി കഴിയുേമ്പാൾ ഉടമ ജീവിച്ചിരിക്കുകയാണെങ്കിൽ നോമിനിക്ക് പണം ലഭിക്കില്ല.
ഇൻഷുറൻസ് പോളിസിയിലെ ആനുകൂല്യങ്ങൾ ഒരാൾക്കോ ഒന്നിലധികം പേർക്ക് കൂട്ടായോ പൂർണ അവകാശത്തോടെ വാങ്ങിയെടുത്ത് ഉപയോഗിക്കാൻ അധികാരം നൽകാൻ പോളിസികൾ അസൈൻ ചെയ്ത് നൽകാം. പോളിസി ഉടമ മരിക്കുേമ്പാഴോ പോളിസിയുടെ കാലാവധി കഴിയുേമ്പാഴോ അസൈൻ ചെയ്യുന്ന വ്യക്തിക്ക് പണം ലഭിക്കും. ബാങ്ക് വായ്പ എടുക്കുന്ന സമയത്ത് മിക്കവാറും ഇൻഷുറൻസ് പോളിസി എടുത്ത് അസൈൻ ചെയ്യുന്ന പതിവുണ്ട്.
ഇൻഷുറൻസ് പോളിസികൾ, ഒാഹരികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉടമയുടെ മരണശേഷം വലിയ നടപടി ക്രമങ്ങൾ ഇല്ലാതെ പണം തിരികെ ലഭിക്കാൻ നോമിനേഷൻ ഉപയോഗപ്പെടുത്താം. അടുത്ത ബന്ധമുള്ള വ്യക്തികളെയാണ് നോമിനി ആക്കുന്നത്. നോമിനേഷൻ ഫോമിൽ ഉടമയും നോമിനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം.
മരിച്ച വ്യക്തിയുടെ അനന്തരാവകാശികൾക്കുവേണ്ടി പണം കൈപ്പറ്റുക മാത്രമാണ് നോമിനിയുടെ അധികാരം. നിയമപരമായി അത് അനന്തരാവകാശികൾക്ക് വീതിച്ചുനൽകാനുള്ള ചുമതലയും നോമിനിയുടേതാണ്. പിന്തുടർച്ച നിയമപ്രകാരമോ, കോടതി അംഗീകരിച്ച വിൽപത്രം അനുസരിച്ചോ ലഭിക്കേണ്ട അവകാശം അടിസ്ഥാനമാക്കി വേണം വീതിച്ചുനൽകാൻ.
ജോയൻറ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ ആര് ഇടപാട് നടത്തുമെന്നും ഒരാൾ മരിച്ചാൽ ആര് തുടർന്ന് ഇടപാട് നടത്തുമെന്നും വ്യക്തമാക്കണം. അതായത്, Either or Survivor, Former or Survivor, Latter or Survivor എന്നിങ്ങനെ മൂന്ന് രീതികളിൽ ജോയൻറ് അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കും. ജോയൻറ് ആയും ഇടപാടുകൾ നടത്താം.
Either or Survivor അക്കൗണ്ടിൽ ഒരാൾ മരിച്ചാൽ കാലാവധി എത്തും മുമ്പ് നിക്ഷേപം പിൻവലിക്കണമെങ്കിൽ മരിച്ച വ്യക്തിയുടെ അനന്തരാവകാശികൾ കൂടി ജീവിച്ചിരിക്കുന്ന വ്യക്തിയോടൊപ്പം ഒപ്പിട്ടുനൽകണം. കാലാവധി എത്തിയ നിക്ഷേപം ജീവിച്ചിരിക്കുന്ന ഉടമക്ക് സ്വീകരിക്കാം. മരിച്ച വ്യക്തിയുടെ അനന്തരാവകാശികൾ എതിർപ്പ് പറയുന്നില്ലെങ്കിൽ.
Former അല്ലെങ്കിൽ Latter എന്ന് പറഞ്ഞിരിക്കുന്ന വ്യക്തി മരിച്ചാൽ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പണം ലഭിക്കണമെങ്കിൽ നിക്ഷേപ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും. ജോയൻറ് അക്കൗണ്ടുകളിൽ ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് നിക്ഷേപം കാലാവധി എത്തും മുമ്പ് പണം പിൻവലിക്കണമെന്ന് തീരുമാനിച്ചാൽ അക്കൗണ്ട് തുടങ്ങുേമ്പാൾ തന്നെ ആ വിവരം വ്യക്തമായി രേഖപ്പെടുത്തണം.
നാട്ടിലെ ജോയൻറ് അക്കൗണ്ടിെൻറ വിവരങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ ജോയൻറ് അക്കൗണ്ട് തുടങ്ങാമെങ്കിലും, അതിലെ ഒരു ഉടമ മരിച്ചാൽ പിന്നീട് ഇടപാടുകൾ നടത്താൻ സാധിക്കില്ല. തുടർന്ന് ഇടപാടുകൾ നടത്തണമെങ്കിൽ ഇവിടത്തെ കോടതിയുടെ ഉത്തരവ് വേണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.