മനാമ: രണ്ടാം അറബ് ഇന്റർനാഷനൽ സൈബർ സുരക്ഷാ സമ്മേളനത്തിനും എക്സിബിഷനും ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ഡിസംബർ 5-6 തീയതികളിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന സമ്മേളനം നാഷനൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ കൂടി സഹകരണത്തോടെയാണ് നടക്കുന്നത്.
കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ മേഖല കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് സമ്മേളനം സഹായകരമാകുമെന്ന് എൻ.സി.എസ്.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
സൈബർ ഭീഷണികളുടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സഹകരണവും വിവര കൈമാറ്റവും നിർണായകമാണ്. സൈബർ സുരക്ഷാ പങ്കാളികൾക്ക് ഒത്തുചേരാനും അറിവ് പങ്കിടാനും നൂതനമായ പര്യവേക്ഷണം നടത്താനും എക്സിബിഷൻ അവസരം നൽകും. സൈബർ ഭീഷണികൾക്കെതിരെ കൂട്ടായ പ്രതിരോധം വർധിപ്പിക്കാനും ലോകമെമ്പാടുമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും സർക്കാറുകൾക്കും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. സർക്കാർ, വ്യവസായം, അക്കാദമിക് എന്നിവിടങ്ങളിൽനിന്നുള്ള പ്രഭാഷകർ മുഖ്യ അവതരണങ്ങൾ അവതരിപ്പിക്കും. പാനൽ ചർച്ചകളും പ്രസക്തമായ സൈബർ സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള സെഷനുകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.